ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബികോം പ്രഫഷണല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കൊമേഴ്സിയാതോണ് എന്ന 15 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തുടര്‍ച്ചയായ സെമിനാര്‍ റിക്കാര്‍ഡ് ശ്രമം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ വി.പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ്, കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സെല്‍ഫ് ഫിനാന്‍സിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, ഒഫീഷ്യല്‍ അഡ്ജൂഡിക്കേറ്റര്‍ എസ്. സഹായ രാജ് എന്നിവര്‍ സംസാരിച്ചു.
ഔദ്യോഗിക റിക്കാര്‍ഡ് അംഗീകാരങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ഈ പരിപാടിയില്‍ ആധുനിക ധനകാര്യം, നികുതി, ബിസിനസ് സാങ്കേതികവിദ്യ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന തുടര്‍ച്ചയായ ക്ലാസുകളും ചര്‍ച്ചകളും നടക്കും. കൊമേഴ്സ് വിഭാഗം മേധാവി പ്രഫ. കെ.ഒ. ഫ്രാന്‍സിസ്, പ്രോഗ്രാം കണ്‍വീനര്‍ ഡോ. കെ.വി. ധിനി, സ്റ്റുഡന്റ് കണ്‍വീനര്‍മാരായ ആര്യന് കെ. മനോജ്, നിരഞ്ജന കെ. ജയറാം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.